NEWS

ശ്രീ പാലോറ ശിവക്ഷേത്രം

ഓം നമഃ ശിവായ

About Us
ക്ഷേത്ര ഐതീഹ്യം.

“പാലോറ മഹാദേവൻ്റെ ചൈതന്യം നിറഞ്ഞ തലക്കുളത്തൂർ ദേശം സഹസ്രാബ്ദങ്ങൾക്ക് മുൻപ്, ഈ പ്രദേശം ഋഷിവര്യന്മാരുടെ ആവാസ കേന്ദ്രമായിരുന്നുവെന്നും അവര്‍ ശൈവാരാധന നടത്തി ശിവ ചൈതന്യം സ്വയം ഭൂത്വേനദര്‍ശിക്കാന്‍ഇട വന്നെന്നും ,അതിനുശേഷം ഈ കുന്നിന്‍ പുറത്തു മേഞ്ഞു നടന്നിരുന്ന ഗോക്കള്‍ ഈ പ്രത്യേക സ്ഥലത്ത് വന്നു ക്ഷീരാഭിഷേകം നടത്തുക പതിവായിരുന്നുയെന്നും ഐതിഹ്യങ്ങളില്‍ പറയുന്നു ”

തുടരാം...

ക്ഷേത്ര നവീകരണം
2003ലെ പുനഃപ്രതിഷ്ടക്ക് ശേഷം ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിരിക്കുന്നു ആ കാലഘട്ടത്തിലെ സ്വർണ്ണ പ്രശ്നത്തിൽ അന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് സാമ്പത്തിക ഭദ്രതയിലൊതുങ്ങി നിന്നുള്ള പ്രവർത്തനങ്ങൾ തുടങ്ങാൻ പ്രശ്ന വിധിയിൽ കാണുകയുണ്ടായി. കാല പ്രവാഹത്തിൽ നാലമ്പലത്തിൻെറ മേൽഭാഗം ജീർണ്ണാവസ്ഥയിൽ വരുമ്പോൾ ക്ഷേത്രനവീകരണത്തിനു സമയമായി എന്ന തിരിച്ചറിവുണ്ടാകണമെന്നും നിർദ്ദേശിച്ചിരുന്നു.

2011 ജൂലൈ മാസത്തിൽ നടന്ന ദേവ പ്രശ്നത്തിൽ ദേവൻെറ ദൃഷ്ടി പഥത്തിൽ പൂർണ്ണ സാന്നിധ്യത്തിൽ നിൽക്കുന്ന ജലാശയത്തിൻെറ ജീർണ്ണത ദേവൻെറ സാന്നിധ്യക്ഷയത്തിന് കാരണമാകുന്നു എന്ന് പരാമർശിക്കയാൽ ക്ഷേത്രക്കുളം നവീകരണം ഉടനെ ആരംഭിച്ചു. ക്ഷേത്രക്കുളത്തിൻെറ പണി പൂർത്തിയാക്കി 2016 ജനുവരിയിൽ ദേവനു സമർപ്പിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാലമ്പലത്തിൻെറ മേൽക്കൂരയുടെ പല ഭാഗത്തും സിമൻറ് അടർന്നു കമ്പി കാണാൻ തുടങ്ങിയിരുന്നു ഇതിന്റെ പ്രതിവിധിക്കായി ശ്രീ പാലോറ ശിവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിൽ 1191 മിഥുനം അത്തം നാളിൽ 2016 ജൂലൈ 11ന് ക്ഷേത്രം തന്ത്രിയും ഭക്ത ജനങ്ങളും ദേവ സന്നിധിയിൽ ഒത്തു കൂടി തലമുറകൾക്കപ്പുറം നിലനിൽക്കുന്ന വിധത്തിൽ ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിക്കുകയുണ്ടായി, തുടർന്ന് 1192 ചിങ്ങം 12ന് (2016 ആഗസ്റ്റ് 28ന്) ക്ഷേത്രം തന്ത്രിയും ക്ഷേത്രം വാസ്തുശില്പി ചെറുവള്ളി നാരായണൻ നമ്പൂതിരിയും ചേർന്ന് ക്ഷേത്രസന്നിധിയിൽ വെച്ച് നടത്തിയ പരിചിന്തനത്തിനൊടുവിൽ ക്ഷേത്ര നവീകരണപ്രവർത്തി ശ്രീ കോവിലിൽ നിന്ന് ആരംഭിക്കേണ്ടതാണെന്ന ദൈവഹിതം എല്ലാവരേയും സന്തോഷപൂർവ്വം അറിയിച്ചു അതിനെ തുടർന്ന് ശ്രീ കോവിലിൻെറ പുനർനിർമാണം ആരംഭിച്ചു. തുടർന്ന് 1196 മേട മാസത്തോടെ ശ്രീ കോവിലിൻെറ പുനർനിർമ്മാണം ത്വരിത ഗതിയിൽ നടത്തി, ശേഷിക്കുന്ന ചുററമ്പലമേൽക്കൂരയും അയ്യപ്പൻെറ പാട്ട് പുരയും പുനരുദ്ധാരണം നടത്തേണ്ടതുണ്ട് കൂടാതെ ക്ഷേത്ര സംരക്ഷണത്തിന് ആവശ്യമായ അനുബന്ധ പ്രവർത്തികളും പൂർത്തീകരിക്കേണ്ടതുണ്ട്

ഈ ശക്തി വിശേഷവും, അഭിവൃദ്ധിയും വരും തലമുറയ്ക്ക് കൈമാറേണ്ടതും, നിലനിറുതേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണെന്നും, ആ വിധത്തിൽ ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ എല്ലാവരും പങ്കാളികളാകണമെന്നും, ക്ഷേത്രനവീകരണയജ്ഞം ഈ നാടിൻെറ മൊത്തത്തിലുള്ള ഒരു ഉൽസവമാക്കി മാറ്റി ദേവൻെറ പ്രധാന ഉൽസവം നടത്തുവാൻ പാലോറയപ്പൻ തുണയാകണമെന്ന് ശിവനാമത്താൽ പ്രാർത്ഥിക്കുന്നു.

വാർഷികമായി ചെയ്യുന്ന പൂജകൾ ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ആണ് നടക്കുന്നത്.

പൂജ സമയങ്ങൾ

  • രാവിലെ 5:30 ന്   :   നടതുറപ്പ്
  • 7:00 ന്   :   ഉഷപൂജ
  • 9:30 ന്   :   നട അടപ്പ്
  • വൈകിട്ട് 5:30 ന്   :   നടതുറപ്പ്
  • അസ്തമന സമയം  :   ദീപാരാധന
  • 7:30 ന്   :   അത്താഴപൂജ
  • രാത്രി  7:30  ന്   :   നട അടപ്പ്

പ്രധാന വഴിപാടുകൾ

ഓം നമഃ ശിവായ.

ഉമാമഹേശ്വര പൂജ

മാസ ആദ്യ തിങ്കളാഴ്ച പ്രാധാന്യം

ത്രികാല പൂജ

എല്ലാ ദിവസവും നടത്തുന്നു

ശ്രീ രുദ്രം ധാര

എല്ലാ ദിവസവും നടത്തുന്നു

പ്രധാന നിവേദ്യങ്ങള്‍

ഓം നമഃ ശിവായ

വിനായക ചതുർഥി

108 തേങ്ങയുടെ ഗണപതി ഹോമം.

ഉഷപൂജ

നെയ് പായസമാണ് നിവേദ്യം.

ദീപാരാധന

ചുറ്റുവിളക്കോ, നിറമാലയോ ഉണ്ടെങ്കിൽ ദീപാരാധനക്ക് മുൻപ് ചുറ്റുവിളക്കിനും, നിറമാലക്കും വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കും. അങ്ങിനെയുള്ള ദിവസങ്ങളിൽ ദീപാരാധനക്ക് ഒരു നിവേദ്യം പതിവാണ്..

ക്ഷേത്രാചാര വിവരങ്ങള്‍

  • ആയില്യം നക്ഷത്രത്തിൽ നാഗപൂജ ഉണ്ടാകും. ഉച്ചപൂജക്കു ശേഷമാണ് നാഗപൂജ ചെയ്യാറ്.
  • വാർഷികമായി ചെയ്യുന്ന പൂജകൾ ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ആണ് നടക്കുന്നത്. ശിവരാത്രി, സർപ്പബലി, വിഷു, പ്രതിഷ്ഠാദിനം, വിനായക ചതുർത്ഥി .
  • ഓണത്തിനും നവരാത്രിയും മണ്ഡലകാലവും തന്ത്രിയുടെ കാർമികത്വത്തിൽ പൂജകൾ ഒന്നും ഇല്ല
  • എല്ലാ വർഷവും അയ്യപ്പന് തിയ്യാട്ടവും, നാളികേരം ഏറു
  • ശിവരാത്രിക്ക് ആഘോരാത്ര നാമജപം
  • എല്ലാവർഷവും മിഥുന മാസത്തിലെ അത്തം നാളിൽ പ്രതിഷ്ഠ വാർഷികം
  • മണ്ഡല മാസത്തിലെ എല്ലാ ദിവസവും അയ്യപ്പന് വിശേഷൽ മണ്ഡല വിളക്ക്

ക്ഷേത്ര ഗാലറി

ക്ഷേത്രത്തിലെ പ്രധാന ഫോട്ടോകൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions