പാ ല്‍ ഉറഞ്ഞു വന്ന സ്ഥലം പിന്നീട് പാലോറ എന്ന് അറിയപ്പെട്ടു .ശിവ ചൈതന്യം ദര്‍ശിച്ച പാലോറ കുന്നിന്റെ പടിഞ്ഞാറെ അറ്റത്തായി പടിഞ്ഞാറ് ദര്‍ശനം ആയി ക്ഷേത്രവും തൊട്ടു താഴെ നാല്പത്തി നാലു കൽപ്പടവുകളുടെ താഴ്ചയില്‍ ക്ഷേത്ര ക്കുളവും സ്ഥിതി ചെയ്യുന്നു ..പാൽ ഉറഞ്ഞു വരുന്ന പാലോറയിൽ ഋഷിശ്വരൻമാർ ഈ നാടിൻെറ തലമുറകൾ നീണ്ടു നിൽക്കുന്ന അഭിവൃദ്ധി ഉറപ്പു വരുത്തി സ്വയം ചൈതന്യമായി ശിലാരൂപത്തിൽ ഉദ്ഭൂതമായ ശിവസങ്കല്പത്തിൽ വിശേഷാൽ ക്ഷേത്രവിധിയിൽ പടിഞ്ഞാട്ട് മുഖമായ ശിവക്ഷേത്രത്തിന് കിഴക്കഭിമുഖമായ ക്ഷേത്രയോനി അളവിലും കൂടാതെ നമ്മുടെ നാടിൻെറ സ്ഥലനാമത്തെ അന്വർത്ഥമാക്കും വിധം തല ഭാഗത്ത് 44 കൽപ്പടവുകളുടെ താഴ്ചയിൽ ക്ഷേത്രക്കുളവും തുടർന്ന് ദേവന്റ്റെ ഗാംഭീര്യവും രൗദ്രതയും കുളത്തിൽ മാത്രം ഒതുക്കാതെ പുഴയിലും കടലിലും വ്യാപിപ്പിച്ചും പ്രതിഷ്ഠിച്ചതാണെന്നുമാണ് ശാസ്ത്ര സമ്മതമായ അഭിജ്ഞമതം.
ചരിത്രം.
ക്ഷേത്ര ഊരായ്മ കക്കറ മൂസിൽ നിന്നും മാക്കഞ്ചേരി തറവാട്ടുകാർക്ക് ലഭിക്കുന്നു. പിന്നീട് മാക്കഞ്ചേരി രാമൻ നായരുടെ കാർമികത്വംത്തിൽ 112 വർഷങ്ങൾക്കു മുമ്പ് 1079 മേട മാസം (1904ൽ) നടത്തിയ പുനരുദ്ധാരണത്തിന് ശേഷം കാലം മുന്നോട്ടൂ പോയപ്പോൾ ക്ഷേത്രം അത്യധികം ജീർണ്ണാവസ്ഥയിലാവുകയും ചെയ്തു.
ഇതിനെ തുടർന്നാണ് ക്ഷേത്രേശ്വൻമാർ കൊളത്തൂർ ഗുരുവരാനന്ദ സ്വാമിജിയെ സമീപിക്കുകയും 1969ൽ സ്വാമിജിയുടെ നിർദ്ദേശാനുസരണം ഈ നാട്ടിലെ എല്ലാ കുടുബാംഗങ്ങളേയും കൂട്ടിയിണക്കി ക്ഷേത്രം ഒരു കമ്മിറ്റിയുടെ കീഴിലാക്കി ഇന്ന് കാണുന്ന പുരോഗതിക്കു തിരി കൊളുത്തുകയും
1983ൽ ക്ഷേത്രസമിതി രജിസ്റ്റർ ചെയ്യുകയും ഉണ്ടായി.
ക്ഷേത്രം തന്ത്രിമാരുടെയും, മേൽശാന്തിമാരുടേയും കാലാകാലങ്ങളിൽ വന്ന ക്ഷേത്ര കമ്മിറ്റികളുടേയും അക്ഷീണ പരിശ്രമത്തിൻെറയും സർവ്വോപരി ഭക്ത ജനങ്ങളുടെ നിർലോഭസഹകരണങ്ങളുടെയും ഫലമായി 1178 മിഥുനം അത്തം നാളിൽ (2003 ജൂലൈ 6) പുനഃപ്രതിഷ്ഠ നടത്തി ഇന്നു കാണുന്ന ഐശ്വര്യത്തിനു അടിത്തറ പാകുകയുണ്ടായി.